അമിതാവേശം ആപത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 12:42 AM | 0 min read

 കോട്ടയം

വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാൻ ബ്ലാക്ക്‌ സ്‌പോട്ടുകളിൽ(അപകടമേഖല) നടത്തുന്ന പ്രത്യേക വാഹന പരിശോധന ജില്ലയിൽ ആരംഭിച്ചു. പരിശോധന ജനുവരി 16വരെ തുടരും. ചൊവ്വാഴ്‌ചയാണ്‌ ജില്ലയിൽ പരിശോധന ആരംഭിച്ചത്‌. ആദ്യദിനത്തിൽ 71 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 2,21,250 രൂപ പിഴയീടാക്കി. മണർകാട്‌,- കോടിമത, ചങ്ങനാശേരി പ്രദേശങ്ങളിലായിരുന്നു പരിശോധന. ബുധനാഴ്‌ച പാമ്പാടി,- പൊൻകുന്നം, മണിമല ഭാഗത്തും പരിശോധന നടത്തി. വ്യാഴാഴ്‌ച ഏറ്റുമാനൂർ, കിടങ്ങൂർ പ്രദേശങ്ങളിലായിരിക്കും പരിശോധന.
അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കുമെല്ലാം അപകടനിരക്ക്‌ കൂട്ടുന്നു. സമീപകാലത്ത്‌ വാഹനാ അപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിലാണ്‌ പ്രത്യേക വാഹന പരിശോധന ഉൾപ്പെടെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നത്‌. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ്‌ ബ്ലാക്ക്‌ സ്‌പോട്ടുകളിൽ പരിശോധന നടത്തുന്നത്‌. വാഹനയാത്രക്കാർക്ക്‌ ബോധവൽക്കരണം ഉൾപ്പെടെ പരിശോധനയുടെ ഭാഗമായി നൽകുന്നുണ്ട്‌. ജില്ലയിൽ 28 പ്രദേശങ്ങളിലാണ്‌ ബ്ലാക്ക്‌ സ്‌പോട്ടുകൾ അടയാളപ്പെടുത്തിയിരിക്കുന്നത്‌. എഴെണ്ണം ദേശീയപാതയിലും 21 എണ്ണം സംസ്ഥാനപാതയിലുമാണ്‌. മുൻകാലങ്ങളിലെ അപകടങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അപകടമേഖലകൾ തെരഞ്ഞെടുത്തത്‌. റോഡ് സുരക്ഷാ അതോറിറ്റിയുടെ കർമപദ്ധതിയുടെ ഭാഗമായാണ്‌ ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടന്ന പ്രദേശങ്ങൾ ബ്ലാക്‌സ്‌പോട്ടുകളായി അടയാളപ്പെടുത്തിയിരിക്കുന്നത്‌. കൂടുതൽ ബ്ലാക്ക് സ്പോട്ടുകളുള്ള പ്രദേശങ്ങളാണ് അതിതീവ്ര അപകടസാധ്യതയുള്ളവയായി കണക്കാക്കുന്നത്‌.


deshabhimani section

Related News

0 comments
Sort by

Home