Deshabhimani

പുഴ ഒഴുകട്ടെ, തടസമില്ലാതെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 01:45 AM | 0 min read

കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിൽ വളവുകയം മുതൽ കപ്പാട് വരെയുള്ള ഭാഗത്തെ മാലിന്യവും മണ്ണും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാൻ അദാലത്തിൽ തീരുമാനം. ഇതോടെ നാട്ടുകാരുടെ ഏറെ നാളത്തെ പരാതിക്കാണ് പരിഹാരമാകുന്നത്‌. മഴ ശക്തമായാൽ കാഞ്ഞിരപ്പള്ളി–- ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറുന്നത്‌ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. 
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ, പഞ്ചായത്തംഗം ബിജു ചക്കാല എന്നിവരാണ് ഇത് സംബന്ധിച്ച് നിവേദനം നൽകിയത്. ഇക്കാര്യത്തിൽ പരിഹാരം കാണാൻ മന്ത്രി റോഷി അഗസ്റ്റിൻ 17 ലക്ഷം രൂപ അനുവദിച്ചു. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിന് മുൻവശത്ത് ചിറ്റാർപുഴ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാൻ തുക അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.


deshabhimani section

Related News

View More
0 comments
Sort by

Home