വൈക്കം വരവേറ്റു;
സംഘാടക മികവോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 12:28 AM | 0 min read

 വൈക്കം

തന്തൈ പെരിയാർ സ്‌മാരക ഉദ്‌ഘാടനം സംഘാടകമികവ്‌ കൊണ്ടും ശ്രദ്ധേയമായി. രാവിലെമുതൽ ആയിരങ്ങൾ നഗരത്തിലെത്തിയെങ്കിലും ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ കൃത്യമായ ഇടപെടലിലൂടെ സാധിച്ചു. വൈക്കത്ത് ഏറ്റവും കൂടുതൽ ആളെത്തുന്ന വൈക്കത്തഷ്ടമിക്ക് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണമാണ് വ്യാഴാഴ്ചയും ഒരുക്കിയത്‌. 
നഗരത്തിലെത്തുന്നവർക്ക്‌ കൃത്യമായ നിർദേശങ്ങൾ നൽകാൻ പൊലീസുകാരെ ഏർപ്പാടാക്കിയിരുന്നു. നഗരത്തിലും സമീപത്തുമുള്ള സ്കൂളുകളുടെ വളപ്പിലും ഒഴിഞ്ഞ പറമ്പുകളിലും വാഹന പാർക്കിങ്ങിനും സൗകര്യമൊരുക്കിയിരുന്നു. രാവിലെ പത്തോടെ ആരംഭിച്ച പരിപാടി പകൽ 12.30ഓടെയാണ്‌ അവസാനിച്ചത്‌. രണ്ട്‌ സംസ്ഥാനത്തുനിന്നും ആളുകൾ പങ്കെടുത്ത പരിപാടിയായതിനാൽ സമ്മേളന നടപടി ക്രമങ്ങൾ മലയാളത്തിലും തമിഴിലും അവതരിപ്പിച്ചതും ശ്രദ്ധേയമായി. തമിഴ്‌ പ്രസംഗങ്ങൾക്ക്‌ മലയാളത്തിൽ ഉപശീർഷകവും പ്രദർശിപ്പിച്ചിരുന്നു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home