എൽഡിഎഫ് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഇന്ന്

കോട്ടയം
വയനാട് മുണ്ടക്കൈ, -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇതുവരെ ധനസഹായം അനുവദിക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള ഉപരോധം വ്യാഴാഴ്ച കോട്ടയത്ത് നടക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം ഹെഡ്‌പോസ്‌റ്റോഫീസിനുമുന്നിൽ രാവിലെ 10ന് നടക്കുന്ന ഉപരോധം കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനംചെയ്യും. എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. രാവിലെ 9.30ന് മാമ്മൻ മാപ്പിള ഹാളിന്റെ മുന്നിൽനിന്ന് പ്രകടനം ആരംഭിക്കും.
പ്രധാനമന്ത്രി എത്തി എല്ലാ സാഹചര്യവും ബോധ്യപ്പെട്ടിട്ടും ഇതുവരെ ഒരുരൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് ഉപരോധം സംഘടിപ്പിക്കുന്നത്.









0 comments