ഒരുക്കങ്ങൾ വിലയിരുത്തി തമിഴ്നാട് മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:48 AM | 0 min read

വൈക്കം 
വലിയകവലയിലെ തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച പെരിയാര്‍ ഇ വി രാമസാമി സ്മാരകം 12ന് ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന്  സ്മാരക മന്ദിരം നാടിന്‌ സമർപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിനായുള്ള വേദിയൊരുക്കുന്ന വൈക്കം കായലോര ബീച്ചിൽ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലുവിന്റെ  നേതൃത്വത്തിൽ സംഘം പരിശോധന നടത്തി. അയ്യായിരത്തോളം പേർക്ക്‌ ഇരിക്കാവുന്ന പന്തലിന്റെ  നിർമാണം ഉടൻ ആരംഭിക്കും. ഒൻപതിന്‌ മന്ത്രി വീണ്ടും എത്തും. നഗരസഭ അധികൃതർ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യോഗം ചേരും. നിര്‍മാണ പുരോഗതി വിലയിരുത്താൻ മന്ത്രി ഇ വി വേലു, വിനോദ സഞ്ചാര, ഐടി വകുപ്പ്‌ മന്ത്രിമാർ നിരവധി തവണ വൈക്കത്ത്  എത്തിയിരുന്നു. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിക്കുന്നത്. പെരിയാറുടെ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന മ്യൂസിയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം  പൂര്‍ത്തീകരിച്ചു. താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാണ് പ്രവര്‍ത്തിക്കുക. പ്രതിമയ്ക്കു മുന്നിലായി വലിയ കവാടവും നിര്‍മിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്റ്റേജിന് മുകളില്‍ റൂഫ് ചെയ്തു. ഇതിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. 
   പെരിയാറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും നവീകരിക്കുന്ന സ്മാരകത്തില്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home