"കരുതലും കൈത്താങ്ങും' അദാലത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:37 AM | 0 min read

കോട്ടയം
താലൂക്ക്തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന "കരുതലും കൈത്താങ്ങും' അദാലത്ത് ജില്ലയിൽ ഡിസംബർ ഒമ്പതു മുതൽ 16 വരെ നടക്കും. മന്ത്രിമാരായ വി എൻ വാസവന്റെയും റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ അദാലത്തുകൾ.  ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ മന്ത്രിമാർ തീരുമാനമെടുക്കും.
 ഒമ്പതിന്‌ കോട്ടയത്തും 10ന് ചങ്ങനാശേരിയിലും 12ന് കാഞ്ഞിരപ്പള്ളിയിലും 13ന് മീനച്ചിലും 16ന് വൈക്കത്തും അദാലത്തുകൾ നടക്കും. വെള്ളിയാഴ്‌ച  മുതൽ ജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈനായോ, താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയ അദാലത്ത് കൗണ്ടറുകൾ വഴിയോ പരാതികളും അപേക്ഷകളും നൽകാം. ഡിസംബർ ആറുവരെ പരാതി സ്വീകരിക്കും. കരുതൽ (karuthal.kerala.gov.in) എന്ന പോർട്ടലിലൂടെയാകും അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുക. പരാതിക്കാരന്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അപേക്ഷകർ പരാതിയുടെ രസീത് വാങ്ങണം. 
 
 
 


deshabhimani section

Related News

0 comments
Sort by

Home