ജനസാഗരമായി പൊതുസമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 12:21 AM | 0 min read

കാഞ്ഞിരപ്പള്ളി
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ്  ഉദ്‌ഘാടനത്തിനുശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ സമാപനം കുറിച്ചാണ്‌ പൊതുസമ്മേളനം നടന്നത്‌.    
ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി, ഗിരീഷ് എസ് നായർ, വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ, പി എൻ പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ഓഫീസ് രൂപകൽപ്പന ചെയ്ത ദീപു വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. പന്ത്രണ്ടാം ക്ലാസുകാരി അഫീഫ നജീബ് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.
കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ഷെമീം അഹമ്മദ് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനുശേഷം ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളയും നടന്നു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home