ബിജെപി ഭരണം ഇന്ത്യയുടെ സാമൂഹ്യബോധത്തെ 
പിന്നോട്ടടിക്കുന്നു: എ വിജയരാഘവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 12:30 AM | 0 min read

പാലാ
സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപിയുടെ ഭരണം ഇന്ത്യയുടെ സാമൂഹ്യബോധത്തെ പിന്നോട്ടടിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. വിദ്വേഷ രാഷ്ട്രീയം വാഴുന്നിടത്ത് പുരോഗതി ഉണ്ടാവില്ല. ജാതി സമ്പ്രദായം പുനസ്ഥാപിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. സംസ്കാരശൂന്യമായ രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാലാ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ ജാതിവ്യവസ്ഥക്കും ജന്മിത്വത്തിനും അന്ത്യംകുറിച്ചത് കമ്യൂണിസ്റ്റ് പാർടിയാണ്. അതിദാരിദ്ര്യം ഇല്ലാതാക്കി, എല്ലാവർക്കും വീട് ഉറപ്പാക്കി രണ്ടാം പിണറായി വിജയൻ സർക്കാർ കേരളവികസനത്തെ പുനർനിർവചിച്ചു. വടക്കേ ഇന്ത്യൻ മാതൃകയിൽ കേരളത്തിൽ ബുൾഡോസർ രാഷ്ട്രീയമില്ല. കേരളത്തിൽ എല്ലാവിധ വർഗീയതയും നടപ്പാക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് നടക്കുന്നുണ്ട്. അതിന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ കുപ്രചാരണങ്ങൾ നടത്തുന്നവരുണ്ട്. 
  വയനാടിനെ അവഗണിച്ച കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ പ്രതിപക്ഷമോ മാധ്യമങ്ങളോ തയ്യാറാകുന്നുണ്ടോ? അവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ മാത്രമാണ് താൽപര്യം.
  ന്യൂനപക്ഷ വർഗീയ രാഷ്ട്രീയത്തിന് സാമൂഹ്യമാന്യത നേടിക്കൊടുക്കാനാണ് ലീഗിന്റെ  ശ്രമം. അതിനെ എതിർക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ലേ? അപ്പോൾ തങ്ങൾക്കെതിരെ മിണ്ടാൻ പാടില്ലെന്നായി കെ സുധാകരൻ. രാഷ്ട്രീയ പിശക് ആരുകാണിച്ചാലും ചൂണ്ടിക്കാണിക്കാൻ കമ്മ്യൂണിസ്റ്റുകാർ മടിക്കില്ലെന്ന് യുഡിഎഫ് മനസ്സിലാക്കണം. തങ്ങളെ എതിർത്താൽ ഒരു മതത്തെ എതിർക്കുന്നതാകുന്നത് എങ്ങനെ?  കോൺഗ്രസ് ലീഗിന് കീഴ്പ്പെട്ടിരിക്കുന്നെന്നും എ വിജയരാഘവൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home