റബർ: കേരള കർഷകസംഘം പ്രതിഷേധം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 01:26 AM | 0 min read

 കോട്ടയം

കൃത്രിമമായി റബറിന്റെ വിലയിടിക്കുന്ന കോർപറേറ്റുകൾക്കും അവരെ പിന്തുണയ്‌ക്കുന്ന കേന്ദ്രസർക്കാരിനുമെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ തിങ്കളാഴ്‌ച പ്രതിഷേധം സംഘടിപ്പിക്കും. കോട്ടയത്തെ റബർ ബോർഡ്‌ ഓഫീസിന്‌ മുമ്പിലും വിവിധ ഏരിയകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുമ്പിലും രാവിലെ പത്തിനാണ്‌ സമരം. 
   കഴിഞ്ഞ മൂന്നുമാസത്തിനിടെ വൻകിട ടയർ കമ്പനികൾ ഇറക്കുമതി ചെയ്‌തത്‌ രണ്ടര ലക്ഷം ടൺ റബറാണ്‌. ഇതുമൂലം ആഭ്യന്തര വിപണിയിൽ വില കുത്തനെ ഇടിഞ്ഞു. ആഗസ്‌തിൽ 247 രൂപവരെ എത്തിയ റബർ വില  180ൽ താഴെയായി. കോർപറേറ്റ്‌ കമ്പനികളും കേന്ദ്രസർക്കാരും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ്‌ വില വീണ്ടും ഇടിഞ്ഞത്‌. ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നില്ല. റബർ കർഷകരെ ദുരിതത്തിലാക്കുന്ന കോർപറേറ്റ്‌ –- കേന്ദ്രസർക്കാർ കൂട്ടുകെട്ടിനെതിരെ വിപുലമായ പ്രതിഷേധമുയർത്തുന്നതിന്റെ ഭാഗമായാണ്‌ സമരം.  
   റബർ ബോർഡിനു മുന്നിൽ നടക്കുന്ന പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്യും. പുതുപ്പള്ളിയിൽ ജോസഫ്‌ ഫിലിപ്പ്‌, വാഴൂരിൽ പ്രൊഫ. ആർ നരേന്ദ്രനാഥ്‌, കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ. എം ടി ജോസഫ്‌, പൂഞ്ഞാറിൽ ഷെമീം അഹമ്മദ്‌, പാലായിൽ പി എൻ ബിനു, കടുത്തുരുത്തി എം എസ്‌ സാനു, തലയോലപ്പറമ്പിൽ കെ ജയകൃഷ്‌ണൻ എന്നിവർ ഉദ്‌ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home