സ്ഥാനാരോഹണത്തിന് ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 01:41 AM | 0 min read

 സ്ഥാനാരോഹണത്തിന് ആയിരങ്ങൾ

ചങ്ങനാശേരി
ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങിലും സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നന്ദി പ്രകാശന ചടങ്ങിലും നേതാക്കളും വിശ്വാസികളും അടക്കം പതിനായിരത്തിലധികം പേരാണ് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. അതിരൂപതയുടെ കീഴിലുള്ള മുഴുവൻ ഫെറോനകളിൽനിന്നും വിശ്വാസികളെത്തി.
  എംപിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, കെ സി വേണുഗോപാൽ, ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, സണ്ണി ജോസഫ്, പി പി ചിത്തരഞ്ജൻ , മാണി സി കാപ്പൻ,  മുൻ എംപി തോമസ് ചാഴികാടൻ, മുൻ എംഎൽഎമാരായ കെ സി ജോസഫ്, ജോസഫ് വാഴക്കൻ, എം ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ജാൻസി ജയിംസ്, ജേക്കബ് ജോബ്, ഷർമിള മേരി, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി എസ് മുഹമ്മദ് ബഷീർ, എസ്എൻഡിപി താലൂക്ക് യൂണിയൻ സെക്രട്ടറി ഗിരീഷ് കോനാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home