സെന്റ്‌ ആന്റണീസ് കോളേജിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന ക്യാമ്പ് തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 01:38 AM | 0 min read

കാഞ്ഞിരപ്പള്ളി
വിദ്യാർഥികൾക്ക്‌  ഡിസാസ്റ്റർ മാനേജ്മെന്റിൽ പരിശീലനം നൽകാൻ  രണ്ടു ദിവസത്തെ ക്യാമ്പിന്‌ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിൽ തുടക്കമായി. സെന്റ്‌ ആന്റണീസ് കോളേജും മുരിക്കുംവയല്‍  ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളും മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളും ചേർന്നാണ്‌ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്‌. 
      ഇടുക്കി കലക്ടർ വിഗ്‌നേശ്വരി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തു. ദേശാഭിമാനി ജനറൽ മാനേജർ  കെ ജെ തോമസ് അധ്യക്ഷനായി. ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ മനസ്സിലാക്കി  പരിശീലന പരിപാടി സംഘടിപ്പിച്ച  കോളേജിനെയും വിവിധ സർക്കാർ ഏജൻസികളെയും കെ ജെ തോമസ്‌  അഭിനന്ദിച്ചു.
 കേരള പൊലീസ് അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ്‌ വി ഡി വിജയൻ, കോളേജ് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി, മുരിക്കുംവയൽ വിഎച്ച്എസ്എസ് പ്രിൻസിപ്പല്‍ പി എസ്‌ സുരേഷ് ഗോപാല്‍, എസ്‌പിസി കോട്ടയം അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡി ജയകുമാർ, മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മാനേജര്‍ ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, ഫാ. ജോസഫ്‌ വഴപ്പനാടി, സുപര്‍ണാ രാജു, പി ആർ രതീഷ്‌, ബോബി കെ മാത്യു, അക്ഷയ് മോഹന്‍ദാസ്‌, ജിനു തോമസ്‌, ജസ്റ്റിന്‍ ജോസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി സുനില്‍കുമാര്‍, മുണ്ടക്കയം സഹകരണ  ബാങ്ക് പ്രസിഡന്റ്  റോയി കപ്പലുമാക്കല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആല്‍ബി ജോസഫ് എന്നിവർ സംസാരിച്ചു. എണ്ണൂറോളം  വിദ്യാർഥികൾ  പങ്കെടുക്കുന്ന ക്യാമ്പ്‌ ഞായറാഴ്‌ച സമാപിക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home