കോട്ട തകരാതെ പേട്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:50 AM | 0 min read

 പാലാ

റവന്യൂ ജില്ലാ കായികമേളയുടെ ആദ്യദിനത്തിൽ തന്നെ പോയിന്റ്‌ നിലയിൽ മുന്നിലെത്തി ഈരാറ്റുപേട്ട സബ്‌ജില്ല. ആദ്യ ദിനം 53 ഇനങ്ങളിൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ  93.5 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ ഈരാറ്റുപേട്ട ബഹുദൂരം മുന്നിലാണ്‌. പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസിന്റെ കരുത്തിലാണ്‌ ഈരാറ്റുപേട്ടയുടെ കുതിപ്പ്‌. നിലവിലെ ചാമ്പ്യന്മാരായ എസ്‌എംവി തന്നെയാണ്‌ സ്‌കൂൾ തലത്തിൽ മുന്നിട്ടുനിൽക്കുന്നത്‌. എട്ട്‌ സ്വർണവും പതിനൊന്ന്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ആദ്യദിനത്തിൽ പേട്ടയുടെ മെഡൽ പട്ടികയിലുള്ളത്‌. ആറ്‌ സ്വർണവും ഒമ്പത്‌ വെള്ളിയും ഒരു വെങ്കലവുമാണ്‌ എസ്‌എംവി നേടിയത്‌. 86 പോയിന്റോടെ പാലാ രണ്ടാമതും 61 ‌പോയിന്റോടെ കാഞ്ഞിരപ്പള്ളി  മൂന്നാമതുമെത്തി. എന്നാൽ രണ്ടാമതുള്ള പാലാ സ്വർണ നേട്ടത്തിൽ ഒന്നാമതാണ്‌. 9 സ്വർണമാണ്‌ നേടിയത്‌. 7 വെള്ളിയും 6 വെങ്കലവുമാണ്‌ പാലാ നേടിയത്‌. 27 പോയിന്റോടെ സ്‌കൂൾതലത്തിൽ പാലാ സെന്റ്‌ തോമസ്‌ രണ്ടാം സ്ഥാനത്തും 17 പോയിന്റോടെ മുരിക്കുംവയൽ ഗവ. വിഎച്ച്‌എസ്‌എസ്‌ മൂന്നാമതുമെത്തി.


deshabhimani section

Related News

View More
0 comments
Sort by

Home