എസ്എഫ്ഐ പ്രവർത്തകരെ അക്രമിച്ച 3 ഗുണ്ടകൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:53 PM | 0 min read

കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്സ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ ഹോസ്റ്റലിൽ കയറി അക്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്നുപേർ പിടിയിൽ. ഒരാൾ ഒളിവിൽ. മുണ്ടക്കയം വണ്ടൻപതാൽ ആർപിസി പാലുപറമ്പിൽ അമിൻ സിറാജ്, പാലൂർക്കാവ് ഓലിക്കൽ എവിൻ, കൊക്കയാർ വെംബ്ലി കൊച്ചുതുണ്ടിയിൽ അനന്തു പ്രസീദ് എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ സഹായിയായി പ്രവർത്തിച്ച വണ്ടൻപതാൽ ആർ പി സി മരുതോലിൽ സാൽവിൻ ഒളിവിലാണ്.കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ പ്രദർശനം നടന്നിരുന്നു. ഈ സമയം  കെഎസ്‌യു അക്രമം അഴിച്ചുവിട്ടു. ഇതിന്റെ തുടർച്ചയായാണ് രാത്രി കോളേജ്‌ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന  എസ്എഫ്ഐ പ്രവർത്തകരെ പ്രതികൾ ആക്രമിച്ചത്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home