കൂടുതൽ വരിക്കാർ; 
കാമ്പയിൻ മുന്നോട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 01:04 AM | 0 min read

കോട്ടയം
മുഴുവൻ ജനവിഭാഗങ്ങളിൽനിന്നും മികച്ച പ്രതികരണവുമായി ദേശാഭിമാനി പത്ര പ്രചാരണം മുന്നേറുന്നു. സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുടെയും അകമഴിഞ്ഞ പിന്തുണയാണ്‌ കാമ്പയിന്‌ ലഭിക്കുന്നത്‌. പുതിയ വായനക്കാർ കൂടുതലായി എത്തുന്നു. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും പ്രവർത്തകർ വീടുകളിലും സ്ഥാപനങ്ങളിലും കയറിയാണ്‌ വരിക്കാരെ ചേർക്കുന്നത്‌. പുതിയ വരിക്കാരെ ചേർക്കുന്നതിനൊപ്പം പഴയത്‌ പുതുക്കുകയും ചെയ്യുന്നു.വലതുപക്ഷ മാധ്യമങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും വലിയതോതിൽ ദുഷ്‌പ്രചാരണങ്ങൾ നടത്തുന്ന കാലത്ത്‌ അവയെ പ്രതിരോധിച്ച്‌ വസ്‌തുതകൾ അവതരിപ്പിക്കുകയെന്ന വലിയ കടമയാണ്‌ ദേശാഭിമാനി നിറവേറ്റുന്നത്‌. ഇടതുപക്ഷത്തിന്‌ ഏറെ പ്രസക്തി വർധിച്ച കാലത്ത്‌, സാധാരണക്കാരന്റെ സ്വരമായ ദേശാഭിമാനിയുടെ പ്രാധാന്യവും കൂടുതൽ ജനങ്ങൾ തിരിച്ചറിയുന്നു. പ്രചാരണത്തിൽ വനിതകളും യുവാക്കളും വിദ്യാർഥികളുമടക്കം സജീവമാണ്‌.സിപിഐ എമ്മിന്റെ സംസ്ഥാന –- ജില്ലാ നേതാക്കൾക്കൊപ്പം പ്രാദേശിക നേതാക്കളും പ്രവർത്തകരും കാമ്പയിന്‌ നേതൃത്വം നൽകുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home