സിപിഐ എം പ്രവർത്തകനെ കൊലപ്പെടുത്താൻ
ശ്രമിച്ച ബിജെപിക്കാർ കുറ്റക്കാരെന്ന് കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 01:29 AM | 0 min read

പൊൻകുന്നം
സിപിഐ എം പ്രവർത്തകനായ ചിറക്കടവ് പടനിലം മുട്ടിയാകുളത്ത് എം എൽ രവിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന്  കോടതി.
 ആറു പേരെയാണ്  കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരെ റിമാൻഡ്‌  ചെയ്തു. രണ്ടു പേരെ വെറുതെ വിട്ടു.13ന് വിധി പ്രഖ്യാപിക്കും. ചെറുവള്ളി സ്വദേശികളായ ശ്രീകാന്ത്, ഹരിലാൽ, ദിലീപ് ചിറക്കടവ് സ്വദേശി രാജേഷ്, പടനിലം സ്വദേശി അനന്തകൃഷ്ണൻ, തമ്പലക്കാട് സ്വദേശി രാജേഷ് എന്നിവരെയാണ് റിമാൻഡ്‌  ചെയ്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
 


deshabhimani section

Related News

View More
0 comments
Sort by

Home