മേരീക്വീൻസ് ആശുപത്രിക്ക് 
ഹരിത സ്ഥാപന പദവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 12:08 AM | 0 min read

കാഞ്ഞിരപ്പള്ളി
ആരോഗ്യത്തിനൊപ്പം വൃത്തിയുടെയും കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടപ്പിലാക്കിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഹരിത കേരള മിഷന്റെ അംഗീകാരം. ആശുപത്രിയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ തരംതിരിച്ച്‌ ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമിതമായ എല്ലാത്തരം ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിയും മാലിന്യം   അളവ്   കുറച്ചുമാണ് മേരീക്വീൻസ് ആശുപത്രിയുടെ പ്രവർത്തനം. ഒപ്പം വീടുകളിൽ  ഗുളികകൾ അടക്കമുള്ള മരുന്നുകളുടെ സ്ട്രിപ്പുകൾ ഹരിതകർമ്മ സേനക്ക് യഥാസമയം കൈമാറാനുള്ള അവബോധന പ്രവർത്തനങ്ങൾ ആശുപത്രിയിൽ എത്തുന്നവർക്കായി നടപ്പിലാക്കി. കുമരകത്ത് നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവനിൽനിന്ന്‌  മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ  അവാർഡ് ഏറ്റുവാങ്ങി. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ സീമ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home