ആസിഫ് അലിയെ അപമാനിച്ചതിൽ പ്രതിഷേധിക്കുക: 
പുരോഗമന കലാസാഹിത്യ സംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 02:01 AM | 0 min read

കോട്ടയം
നടൻ  ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മലയാളത്തിന്റെ പ്രിയ നടനെ അവഹേളിച്ച സംഗീതജ്ഞൻ രമേശ് നാരായണന്റെ നടപടി സാംസ്കാരിക ഔന്നത്യമില്ലായ്മയുടെ തെളിവാണെന്നും സംഘം  ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സാംസ്കാരിക കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിക്കുന്നതാണ് ഈ സംഭവം.
മലയാള സാഹിത്യത്തിന്റെ കുംഭഗോപുരമായി നിൽക്കുന്ന എം ടി വാസുദേവൻ നായരുടെ ജന്മദിന ആഘോഷ വേദിയിലാണ് രമേശ് നാരായണന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തരംതാണ 
 പെരുമാറ്റം ഉണ്ടായത്. ഇത് അങ്ങേയറ്റം അപക്വവും അന്തസ്സില്ലായ്മ വെളിവാക്കുന്നതുമാണ്. കേരളത്തിന്റെ സാംസ്കാരിക ബോധത്തെ വെല്ലുവിളിക്കുന്ന ഇത്തരം പെരുമാറ്റത്തിന് ഹേതുവായത് രമേശ് നാരായണന്റെ ജാതി മത വിദ്വേഷമോ ഈഗോയോ ആകാം. രമേശ് നാരായണനെ പോലൊരാളുടെ ജല്പനങ്ങൾക്ക് കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുല്ലുവില കൊടുക്കും. ഇതിനെതിരെ സാംസ്കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും  പുരോഗമന കലാസാഹിത്യസംഘം  ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home