9 മണ്ഡലങ്ങളിലും ഉദ്‌ഘാടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2023, 01:24 AM | 0 min read

കോട്ടയം 
9 മണ്ഡലങ്ങളിലും ഉദ്‌ഘാടനം
ഒമ്പതു നിയോജകമണ്ഡലത്തിലും കെ ഫോൺ ഉദ്ഘാടനം നടക്കും. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം  ഗവ. ഗേൾസ് ഹൈസ്‌കൂളിൽ വൈകിട്ട് മൂന്നിന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി എൻ  വാസവൻ നിർവഹിക്കും. കോട്ടയം നിയോജകമണ്ഡലത്തിൽ വൈകിട്ട് മൂന്നിന് മൂലേടം എൻഎസ് എംസി എം എസ് എൽപി സ്‌കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ജില്ലാ പഞ്ചായത്തംഗം റെജി എം  ഫിലിപ്പോസ് ഉദ്ഘാടനം ചെയ്യും. മണർകാട് ഇൻഫന്റ് ജീസസ് സ്‌കൂളിൽ വൈകിട്ട് മൂന്നിനാണ് പരിപാടി.
ചങ്ങനാശേരിയിലേത്‌  ഇത്തിത്താനം ഗവ. എൽ പി  സ്‌കൂളിൽ  വൈകിട്ട് 4.30ന് ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളിയിലെ ഉദ്ഘാടനം പേട്ട സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ(പേട്ട ഗവൺമെന്റ് ഹൈസ്‌കൂൾ കോമ്പൗണ്ട്) വൈകിട്ട് മൂന്നിന് നടക്കും. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ  ജയരാജ് അധ്യക്ഷനാകും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടക്കുന്ന ചടങ്ങ്‌ വൈകിട്ട് മൂന്നിന് പൂഞ്ഞാർ ഗവ. എൽപി സ്‌കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  ഉദ്ഘാടനം ചെയ്യും. പാലായിൽ ളാലം ഗവ. എൽ പി സ്‌കൂളിൽ വൈകിട്ട് മൂന്നിന് മാണി സി കാപ്പൻ ഉദ്‌ഘാടനം ചെയ്യും. വൈക്കത്ത്‌  കല്ലറ  പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ വൈകിട്ട് മൂന്നിന് നടക്കും.  
  സി കെ  ആശ എംഎൽഎ  അധ്യക്ഷയാകും.  കടുത്തുരുത്തിയിൽ  ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈകിട്ട് മൂന്നിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചടങ്ങ്‌ നടക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home