കതിരുകൾ കൊയ്‌തുമാറ്റി വിദ്യാർഥികൾ

ശൂരനാട്
പോരുവഴി ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ചൊവ്വാഴ്ച രാവിലെ ചേഞ്ചിറക്കുഴി ഏലായിൽ അരിവാളും കൊയ്ത്തുപകരണങ്ങളുമായി കൊയ്ത്തിനിറങ്ങിയത് ഏവർക്കും കൗതുകമേകി.
ഗാന്ധിജയന്തി ദിനത്തിൽ കർഷകർക്ക് ഒരു കൈത്താങ്ങ് പദ്ധതിപ്രകാരമാണ് കുട്ടികൾ കൊയ‌്ത്തിനിറങ്ങിയത്.
നൂറിലധികം കുട്ടികളും അധ്യാപകരും കൊയ‌്ത്തിൽ പങ്കെടുത്തു. കുട്ടികളെ കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയെ ജനകീയമാക്കുന്നതിനുമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഏക്കർകണക്കിന് പാടശേഖരത്തെ സ്വർണം വിളഞ്ഞുനിന്ന കതിരുകൾ കൊയ‌്ത്തുപാട്ടുകളോടെ കുട്ടികൾ കൊയ‌്തുമാറ്റി.
കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലത്തീഫ്, പിടിഎ പ്രസിഡന്റ് സിബി ചാക്കോ, പ്രിൻസിപ്പൽ ആർ ഗോപാലകൃഷ്ണൻ, സ്‌കൗട്ട് കോ– ഓർഡിനേറ്റർ മനോജ്, അധ്യാപകരായ ജയലക്ഷ്മി, സിജികൃഷ്ണൻ, സുകു, അശോക് കുമാർ, വിനോദ് എന്നിവർ പങ്കെടുത്തു.









0 comments