കൊട്ടാരക്കര ബ്ലോക്കിൽ 200 വനിതാ ഗ്രൂപ്പുകൾ പച്ചക്കറിക്കൃഷി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 11:03 PM | 0 min read

എഴുകോൺ 
കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിലെ പൂയപ്പള്ളി, വെളിയം, കരീപ്ര, എഴുകോൺ, നെടുവത്തൂർ പഞ്ചായത്തുകളിലെ 200വനിതാ കർഷക ഗ്രൂപ്പുകൾ പച്ചക്കറി കൃഷി തുടങ്ങി. വനിതാ ഗ്രൂപ്പുകൾക്കുള്ള പച്ചക്കറിത്തൈ വിത്തും വിതരണംചെയ്തു. പച്ചമുളക്, അമര, ചെടി മുരിങ്ങ, തക്കാളി, വഴുതന എന്നീ തൈയും വെണ്ട, ചീര, പടവലം, പയർ, പാവൽ എന്നീ വിത്തുമാണ് വിതരണംചെയ്തത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറിത്തൈയും വിത്തും വിതരണംചെയ്തത്. 
കരീപ്ര കൃഷിഭവനിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് പദ്ധതി ഉദ്ഘാടനംചെയ്തു. കരീപ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി ഉദയകുമാർ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മിനി അനിൽ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻ എം തങ്കപ്പൻ, ബ്ലോക്ക്‌ അംഗങ്ങളായ എം ശിവപ്രസാദ്, ഗീതാ ജോർജ്, പഞ്ചായത്ത്‌ അംഗങ്ങളായ പി കെ അനിൽകുമാർ, ഷീബ സജി, പി ഷീജ, സി ജി തിലകൻ, ഉഷ, ഗീതാമണി, കൃഷി ഓഫീസർ വിശ്വജ്യോതി എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home