വാട്ടർ അതോറിറ്റി ജീവനക്കാരുടെ സമരം സമാപിച്ചു

കൊല്ലം
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു)ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹസമരം സമാപിച്ചു. അവസാനദിനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്സ് ഏണസ്റ്റ് ഉദ്ഘാടനംചെയ്തു. സുനിൽകുമാർ അധ്യക്ഷനായി. ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സുരേഷ്‌കുമാർ, ഹരികുമാർ, സുബാഷ്, അനിൽകുമാർ, സനൽകുമാർ, ഷൈ ൻരാജ്, പ്രമോദ്, രേവതി ആർ കൃഷ്ണൻ, അജയൻ സാഗ എന്നിവർ സംസാരിച്ചു.
Related News

0 comments