വാട്ടർ അതോറിറ്റി ജീവനക്കാരുടെ സമരം തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 11:17 PM | 0 min read

കൊല്ലം
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ ത്രിദിന സത്യഗ്രഹ സമരം തുടരുന്നു. ജീവനക്കാരുടെ ജിപിഎഫ്  ഉൾപ്പെടെയുള്ള  സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. രണ്ടാം ദിവസത്തെ സമരം  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്  പി സജി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്  രേവതി ആർ കൃഷ്ണൻ അധ്യക്ഷയായി. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണിപ്പിള്ള സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുനിൽകുമാർ വിഷയാവതരണം നടത്തി. കെഎസ്‌ഇബി വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാബു, അക്വാ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ, യൂണിയൻ ജില്ലാ സെക്രട്ടറി  ബിനീഷ്, ട്രഷറർ  സുരേഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം മണികണ്ഠൻപിള്ള എന്നിവർ  സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം  വിനോയി നന്ദി പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home