തടി കയറ്റുന്നതിനിടെ പിക്കപ്‌വാൻ മുന്നിലേക്കു നീങ്ങി മതിൽ തകർത്തു

കടയ്ക്കൽ
ഇറക്കത്ത് നിർത്തി തടി കയറ്റുന്നതിനിടെ പിക്കപ്‌വാൻ മുന്നിലേക്കു നീങ്ങി വീടിന്റെ മതിൽ തകർത്തു. കടയ്ക്കൽ പള്ളിമുക്ക് പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു സംഭവം. പാരിപ്പള്ളി–- -മടത്തറ റോഡ് മുറിച്ചുകടന്ന് എതിർവശത്തെ വീടിന്റെ മതില്‍ തകർത്ത് അടുക്കള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. അപകട സമയത്ത് വാഹനത്തിനു പിന്നില്‍ രണ്ടു തൊഴിലാളികളും തടിയുമുണ്ടായിരുന്നു. പ്രധാന റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും വീടിനു മുന്നില്‍ ആളില്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. തൊഴിലാളികൾ തടിയിലും വാഹനത്തിലുമായി പിടിച്ചുനിന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നൂർജി മൻസിലിൽ നൂർജഹാന്റെ വീടിന്റെ മതിലാണ് തകർന്നത്. വാഹനത്തിന് അട വച്ചിരുന്ന കല്ലിളകി മാറിയതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു.








0 comments