ലീഗൽ മെട്രോളജി ലൈസൻസീസ് എംപ്ലോയീസ് സംസ്ഥാന സമ്മേളനം

കൊല്ലം
ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി)സംസ്ഥാന സമ്മേളനം വെള്ളിയും ശനിയും സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളി രാവിലെ 10-ന് കെ-വെയ് എക്സ്പോ 2024 മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് സെമിനാർ ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനംചെയ്യും.
ശനി രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യും. കെ എസ് ഇന്ദുശേഖരൻനായർ, ജനറൽ സെക്രട്ടറി എ മുരളീധരൻ, സ്വാഗതസംഘം ജനറൽ സെക്രട്ടറി സജീവ് സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു









0 comments