കര്‍ഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 10:31 PM | 0 min read

കൊല്ലം

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും എല്ലാ കാർഷിക വിളകൾക്കും നിയമപരമായി ഉറപ്പുനൽകുന്ന സംഭരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ കർഷക തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസ്‌ മാർച്ചും ധർണയും നടത്തി. എല്ലാവർക്കും കുറഞ്ഞത് 200 ദിവസത്തെ ജോലി, 26000 രൂപ കുറഞ്ഞ വേതനം, കർഷകരുടെയും മറ്റു തൊഴിലാളികളുടെയും വാ‍യ‍്പ എഴുതിത്തള്ളൽ എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനംചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ എ കെ ഹഫീസ്‌ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ നെടുവത്തൂർ സുന്ദരേശൻ, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എച്ച് അബ്ദുൽറഹ്‌മാൻ, കർഷകസംഘം ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ, ജി ബാബു, എ എം ഇക്ബാൽ, കോതേത്ത് ഭാസുരൻ, കെ എസ് ഇന്ദുശേഖരൻനായർ, എസ്‌ ജെ സുരേഷ്‌ ശർമ, കുരീപ്പുഴ ഷാനവാസ്, ചക്കാലയിൽ നാസർ, എസ് രാധാകൃഷ്ണൻ, അജിത് കുരീപ്പുഴ, പി എ എബ്രഹാം, കെ ജിനേശ് ബാബു, ഇ ഷാനവാസ് ഖാൻ, ആർ ചന്ദ്രിക, ജി ആനന്ദൻ, ബി മോഹൻദാസ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home