വെളിയം ഉപജില്ലാ കലോത്സവം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 09:17 PM | 0 min read

എഴുകോൺ 
വെളിയം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. എൽപി വിഭാഗത്തിൽ മാലയിൽ എൽപിഎസ്, വെളിയം എൽപിജിഎസ്, കുണ്ടറ ലിറ്റിൽഫ്ലവർ എന്നീ സ്കൂൾ  ചാമ്പ്യൻഷിപ് പങ്കിട്ടു. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ലിറ്റിൽ ഫ്ലവർ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊട്ടറ എസ്എം എച്ച്എസ്എസ് ചാമ്പ്യന്മാരായി. സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ആറ്റൂർക്കോണം യുപിഎസും  ഹൈസ്കൂൾ വിഭാഗത്തിൽ വെളിയം ടിവിടിഎം എച്ച്സും മൈലോട് ടിഇഎം വിഎച്ച്എസ്എസും കടയ്ക്കോട് എസ്എൻജി എച്ച്എസും ഓവറോൾ പങ്കിട്ടു. അറബിക് കലോത്സവം എൽപി വിഭാഗത്തിൽ ഒമ്പത് സ്കൂൾ 45 വീതം പോയിന്റ്‌ നേടി ഒന്നാംസ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ ആറ്റൂർകോണം യുപിഎസും ഹൈസ്കൂൾ വിഭാഗത്തിൽ പുന്നക്കോട് സെന്റ്‌ തോമസ് എച്ച്എസും ഓവറോൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനംചെയ്തു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ് മായ അധ്യക്ഷയായി. എഇഒ എം എസ് വിജയലക്ഷ്മി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ഉദയൻ, എം ബി പ്രകാശ്, വിശ്വനാഥപിള്ള, അനിൽ ആഴതിൽ, സുമ എബ്രഹാം, എം വി ആഗ, എം സജീവ്, എം ഹരിലാൽ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home