സ്വകാര്യബസിൽനിന്നു തെറിച്ചുവീണ് സ്കൂൾ വിദ്യാർഥിനിക്കു പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:12 PM | 0 min read

കൊട്ടാരക്കര 
സ്കൂളിലേക്കു പോകുന്നതിനിടെ സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് വിദ്യാർഥിനിക്കു ​ഗുരുതര പരിക്ക്. കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും  ചുങ്കത്തറ കല്ലുംമൂട് സുസ്മിതത്തിൽ സുനിൽകുമാറിന്റെ സ്മിതയുടെയും മകളുമായ എസ് പാർവതിക്കാണ് (14)പരിക്കേറ്റത്. കരുനാഗപ്പള്ളിയിൽനിന്നു കൊട്ടാരക്കരയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിൽ വെള്ളി രാവിലെ ഒമ്പതിനായിരുന്നു സംഭവം. കല്ലുംമൂട് ജങ്ഷനിൽനിന്നു ബസ് കയറി പാണ്ടറ ജങ്ഷനു സമീപത്തെ വളവിൽ എത്തിയപ്പോഴാണ് പാർവതി പുറത്തേക്കു തെറിച്ചുവീണത്. 
ബസിന്റെ വാതിൽ അടച്ചിരുന്നില്ല. വളവിൽ വേഗത്തിൽ തിരിഞ്ഞതിനോടൊപ്പം എതിരെവന്ന വാഹനത്തെക്കണ്ട് ബ്രേക്ക് ചവിട്ടുക കൂടി ചെയ്തപ്പോഴാണ് തുറന്ന വാതിലിലൂടെ കുട്ടി പുറത്തേക്കു വീണതെന്ന് പൊലീസും സംഭവസ്ഥലത്തുണ്ടായിരുന്നവരും പറഞ്ഞു. ഉടൻ തന്നെ പാർവതിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ആറു തുന്നലുണ്ട്. പുരികത്തിലും തുന്നലുണ്ട്.  പുത്തൂർ പൊലീസ്  ബസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുത്തതായും പൊലീസ് പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home