ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കണം: കെജിഒഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:08 PM | 0 min read

കൊല്ലം
ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കണമെന്നും 12–-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. കെജിഒഎ ഹാളിൽ ചേർന്ന കൗൺസിലിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പ്രവീൺ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട്‌ ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ അജി, കെ സീന, എസ് മണിലാൽ, ജില്ലാ പ്രസിഡന്റ്‌ എൽ മിനിമോൾ, സെക്രട്ടറി എ ആർ രാജേഷ്  എന്നിവർ പങ്കെടുത്തു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സജിത്‌ (കുന്നത്തൂർ), ടി ദിലീപ് (കരുനാഗപ്പള്ളി), ബാലസുബ്രഹ്മണ്യൻ (സിവിൽ സ്റ്റേഷൻ), ഗോപൻ (ചടയമംഗലം), സുമയ്യ ബീവി (പത്തനാപുരം), എൻ ജി ആരണ്യ (കൊല്ലംഈസ്റ്റ്), അജയ് എസ് നായർ ( കൊല്ലം സൗത്ത്), എം കണ്ണൻ (കൊട്ടാരക്കര) എന്നിവർ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home