അതിദരിദ്രർക്ക്‌ 
സ്ഥിരവരുമാനം ഉറപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:28 AM | 0 min read

 

 
കൊല്ലം
ജില്ലയിൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സ്ഥിരവരുമാനം കണ്ടെത്താൻ പശു വളർത്തൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജില്ലയിൽ ഇതുവരെ ഗുണഭോക്താക്കളായത് 11 പേർ.  ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് ഡെവലപ്മെന്റ്‌  പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ സഹായം ലഭ്യമാക്കുന്നത്‌. 90ശതമാനം സബ്‌സിഡിയോടെ  95,400 രൂപയാണ്‌ നൽകുന്നത്‌. പഞ്ചായത്തുകളിൽ നടത്തിയ സർവേയിൽ ഉൾപ്പെട്ട അതിദരിദ്ര കുടുംബങ്ങൾക്ക് ഉപജീവന മാർഗമായാണ് പശുവിനെ നൽകുന്നത്. ഒരു പശു അടങ്ങുന്ന ഡെയറി യൂണിറ്റ് നിർമിച്ച് കുടുംബങ്ങളുടെ ദാരിദ്ര്യം ലഘൂകരിക്കുകയാണ് ലക്ഷ്യം. ജഴ്‌സി ഉൾപ്പെടെയുള്ള മികച്ച സങ്കരഇനം പശുക്കളെയാണ്‌ ലഭ്യമാക്കുന്നത്‌. കൂടുതൽ പേർക്ക്‌ പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള തെരഞ്ഞെടുപ്പ്‌ തുടരുന്നു.
ഗുണഭോക്താവ് 1,06,000 രൂപ മുടക്കി ഒരു പശു ഡെയറി യൂണിറ്റ് സ്ഥാപിക്കുമ്പോൾ 90 ശതമാനം സബ്‌സിഡി തുകയായ 95,400 രൂപ സർക്കാർ നൽകും. മുൻകൂർ തുക മുടക്കാൻ കഴിയാത്തവർക്ക്‌  ക്ഷീരസംഘം തുക ചെലവാക്കി പശുവിനെ വാങ്ങി നൽകും. പിന്നീട് സബ്സിഡി തുക സംഘത്തിന്റെ അക്കൗണ്ടിലേക്ക്‌ സർക്കാർ മാറിനൽകും.  
 ഗുണഭോക്താവിന് സാമ്പത്തിക ബാധ്യതയില്ലെന്നതാണ്‌ പദ്ധതി പ്രത്യേകത. ഇൻഷുറൻസ്, പശു വളർത്തലിനുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് എല്ലാം കൂടിയാണ് തുക അനുവദിക്കുന്നത്. കഴിഞ്ഞ വർഷം 15പേർക്കാണ്‌ പദ്ധതി ആനുകൂല്യം ലഭിച്ചത്‌. ഇതുവഴി കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉണ്ടാക്കാനായി. മുൻ വർഷ ഗുണഭോക്താക്കൾക്ക്  ഡെയറി യൂണിറ്റിന് തുടർസഹായം എന്ന നിലയിൽ 8100 രൂപയും നൽകുന്നുണ്ട്‌. ഒരുവർഷത്തെ കാലിത്തീറ്റയ്‌ക്കും മരുന്നിനും സർക്കാർ അനുവദിക്കുന്ന തുകയാണ്‌ ഇത്.


deshabhimani section

Related News

View More
0 comments
Sort by

Home