അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും

ചടയമംഗലം
ഇളമാട് ഗവ. ഐടിഐയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സംഘടിപ്പിച്ച അനുമോദനം പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി വിക്രമൻ അധ്യക്ഷനായി. ഐടിഐ പ്രിൻസിപ്പൽ സി ഗോപൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എസ് ഷൈൻകുമാർ സർട്ടിഫിക്കറ്റ് വിതരണംചെയ്തു. പഞ്ചായത്ത് അംഗം കെ സി ഷൈനി, ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി പി ഗോപകുമാർ, ജൂനിയർ സൂപ്രണ്ട് എ ഷോബി, സ്റ്റാഫ് സെക്രട്ടറി എൻ അജയകുമാർ എന്നിവർ സംസാരിച്ചു.
Related News

0 comments