ഇരിപ്പിടാവകാശത്തിനായി 
സമരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 11:34 PM | 0 min read

 

കൊല്ലം
വാണിജ്യ–-വ്യാപാര മേഖലയിലെ തൊഴിലാളികളുടെ ഇരിപ്പിടാവകാശത്തിനായി ശക്തമായ സമരം ആരംഭിക്കാൻ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. തൊഴിലവകാശ നിഷേധങ്ങൾക്കെതിരെ ലേബർ ഉദ്യോഗസ്ഥരുടെ കർശന പരിശോധന ഉണ്ടാകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. 
സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എഴുകോൺ സന്തോഷ് അധ്യക്ഷനായി. സെക്രട്ടറി ജി ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സജി, സരിത വിനോദ്, ബി എ ബ്രിജിത്‌, ജെ ഷാജി, എ സാബു, സുഭാഷ്, എസ് ശ്രീലാൽ, ജെ വികാസ്, കെ ബി ചന്ദ്ര, അഡ്വ. ഷൈൻപ്രഭ, അഡ്വ. ഡി ഷൈൻദേവ്, ഷീന പ്രസാദ്, സുധീർലാൽ, സരിത തുടങ്ങിയവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home