സംസ്ഥാന ഹോക്കി ടൂർണമെന്റിന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 11:11 PM | 0 min read

 കൊല്ലം

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ജവാഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റ് (അണ്ടർ 17) സംസ്ഥാനതല മത്സരങ്ങൾ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ചു. നാലു ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ആൺ,- പെൺ വിഭാഗങ്ങളിലായി 28 ടീം പങ്കെടുക്കുന്നുണ്ട്‌. 
മത്സരങ്ങളുടെ ഉദ്ഘാടനം എം നൗഷാദ് എംഎൽഎ നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എ ലാൽ അധ്യക്ഷനായി. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ പി രഞ്ജൻരാജ്, സ്വീകരണ കമ്മിറ്റി ചെയർമാൻ പരവൂർ സജീബ്, കൺവീനർ ഷാജൻ പി സഖറിയ, ജില്ലാ സ്പോർട്സ് കോ- –-ഓർഡിനേറ്റർ എ ആർ മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. 
ആണ്‍കുട്ടികളുടെ ആദ്യ സെമി ഫൈനലിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂൾ മലപ്പുറം പിഎംഎസ്എ എംഎച്ച്എസ്എസിനെയും രണ്ടാം സെമിയിൽ പാലക്കാട് എംഎംഎച്ച്എസ്എസ് എറണാകുളം കാരിയേലിൽ സെന്റ് മേരീസ് എച്ച്എസിനെയും നേരിടും. പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മത്സരങ്ങൾ തിങ്കള്‍ രാവിലെ ആരംഭിക്കും. ടൂർണമെന്റ് ചൊവ്വാഴ്ച സമാപിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home