ബഹുനില മന്ദിരം ഉദ്ഘാടനം 24ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 09:57 PM | 0 min read

കരുനാഗപ്പള്ളി 

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ മൂന്നിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയാകും. നാലു നിലകളിലായി ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെയാണ് നിർമാണം പൂർത്തീകരിച്ചത്.
കെ സി വേണുഗോപാൽ എംപി, എംഎൽഎമാരായ സുജിത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയർ പങ്കെടുക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 324 വിദ്യാർഥികളെ അനുമോദിക്കും. തുടർന്ന് വിദ്യാർഥികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് ആറുമുതൽ ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന സംഗീതവിരുന്നും അരങ്ങേറും.എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എ പ്ലസ് വാങ്ങി വിജയിച്ച മികവ് തുടർച്ചയായി ബോയ്സ് ഹയർസെക്കൻഡറി ആൻഡ് ഗേൾസ് സ്കൂളുകൾക്കാണ് ലഭിക്കുന്നത്. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ, മാനേജർ എൽ ശ്രീലത, പ്രിൻസിപ്പൽ ഐ വീണറാണി, പ്രധാനാധ്യാപകരായ ടി സരിത ,കെ ജി അമ്പിളി, പിടിഎ പ്രസിഡന്റ്‌ ക്ലാപ്പന സുരേഷ്, ഭരണസമിതി അംഗം ജി മോഹനകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Home