കരുനാഗപ്പള്ളിയിൽ ആറാമത്തെ 
വില്ലേജ്‌ ഓഫീസും സ്മാർട്ടാകുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 09:54 PM | 0 min read

കരുനാഗപ്പള്ളി 
നിയോജകമണ്ഡലത്തിലെ ആറാമത്തെ വില്ലേജ്‌ ഓഫീസും സ്മാർട്ടാകുന്നു. തൊടിയൂർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട്‌ ജി നിർമൽകുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത്‌ അംഗം അനിൽ എസ് കല്ലേലിഭാഗം, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി രാജീവ്, തഹസിൽദാർ പി ഷിബു എന്നിവർ പങ്കെടുത്തു. 45ലക്ഷം രൂപ ചെലഴിച്ചുള്ള മന്ദിരത്തിന്റെ നിർമാണച്ചുമതല കേരള ഹൗസിങ് ബോർഡിനാണ്. എട്ടു മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home