മിനിമം പെൻഷൻ 9000 രൂപയാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:21 AM | 0 min read

കൊല്ലം 
മിനിമം പെൻഷൻ 9000 രൂപയായി വർധിപ്പിക്കണമെന്ന് പിഎഫ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 98,087 പിഎഫ്‌ പെൻഷൻകാരാണ് കൊല്ലത്തെ റീജണൽ കമീഷണർ ഓഫീസ്‌ പരിധിയിലുള്ളത്. ഇവരിൽ പകുതിയിലധികവും കശുവണ്ടിത്തൊഴിലാളികളും ആയിരത്തിനുതാഴെ പെൻഷൻ വാങ്ങുന്നവരുമാണ്. അതിനാൽ പെൻഷൻ വർധനയിൽ അടിയന്തര തീരുമാനമുണ്ടാകണം.  സമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം കെ സോമപ്രസാദ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി കെ മോഹനചന്ദ്രൻ അധ്യക്ഷനായി. ഐഎൻടിയുസി ദേശീയ സെക്രട്ടറി 
കെ സുരേഷ്ബാബു, എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു എന്നിവർ സംസാരിച്ചു. തോമസ് പണിക്കർ സ്വാഗതവും ജില്ലാ സെക്രട്ടറി കെ ശിവദാസൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ഡി മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി ശശി നന്ദി പറഞ്ഞു.  
ഭാരവാഹികൾ: മോഹനചന്ദ്രൻ (പ്രസിഡന്റ്‌), കെ ശിവദാസൻ (ജനറൽ സെക്രട്ടറി), തോമസ് പണിക്കർ (വർക്കിങ്‌ പ്രസിഡന്റ്‌), തങ്കമണി (വൈസ് പ്രസിഡന്റ്‌), പി ശശി, പ്രിയംവദ (സെക്രട്ടറിമാർ), പി അരവിന്ദാക്ഷൻപിള്ള (ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home