സമരകാഹളമായി കെജിഒഎ മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:19 AM | 0 min read

 തിരുവനന്തപുരം/കൊല്ലം

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ (കെജിഒഎ) നേതൃത്വത്തിൽ മാർച്ചും ധർണയുംനടത്തി. തൊഴിലാളി വിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരെ പോരാടുക, മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങളെ സംരക്ഷിക്കുക, സ്‌ത്രീപക്ഷ നവകേരള സൃഷ്ടിക്കായി അണിചേരുക, ക്ഷാമബത്ത -ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക, ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മുഴുവൻ ജീവനക്കാർക്കും നിർവചിത പെൻഷൻ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. 
തിരുവനന്തപുരം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. 
കൊല്ലത്ത്‌ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി എം എൻ ശരത് ചന്ദ്രലാൽ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൽ മിനിമോൾ അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ബി സജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ അജി, കെ സീന, എസ് മണിലാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ ആർ രാജേഷ് സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി വിമൽ ചന്ദ്രൻ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home