"സൂപ്പർ ലീഗ് കേരള, സൂപ്പർ പാസ് കേരള’ പര്യടനം ജില്ലയിൽ സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 10:39 PM | 0 min read

ചവറ
കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ‘സൂപ്പർ ലീഗ് കേരള, -സൂപ്പർ പാസ് കേരള’ പര്യാടനം ജില്ലയിൽ സമാപിച്ചു. സൂപ്പർ ലീഗ് കേരള ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി "ഇനി ഒറ്റക്കെട്ടായി പന്തുതട്ടും’ എന്ന സന്ദേശമുയർത്തി കാസർകോടുനിന്നാണ്‌ റോഡ്‌ ഷോ പര്യടനം ആരംഭിച്ചത്. പന്മന മനയിൽ എസ്ബിവിജിഎച്ച്എസ്എസിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനംചെയ്തു. എംഎഫ്എ പ്രസിഡന്റ് പന്മന മഞ്ജേഷ് അധ്യക്ഷനായി. അന്ധ ഫുട്ബോളിൽ ദേശീയ മത്സരത്തിൽ പങ്കെടുത്ത ബീനാ ഹിരാനി മോസസ്, സ്കൂൾ എച്ച്എം ഗംഗാദേവി, പിടിഎ പ്രസിഡന്റ് ആർ സിദ്ധീഖ്, ജയചന്ദ്രൻപിള്ള, വിളയിൽ ഹരികുമാർ, വി പ്രസാദ്, ഷൈൻകുമാർ, മഹേഷ് എന്നിവർ പങ്കെടുത്തു. 
ഗവ. എൽപിഎസിൽ നടന്ന ചടങ്ങിൽ സ്കൂൾ എച്ച്എം ഇൻചാർജ് പി എൽ വീണാറാണി, പിടിഎ പ്രസിഡന്റ് രഞ്ജു മുരളീധരൻ, രാജിമോൾ, കോളിസ് ചാക്കോ, ഹഫ്സത്ത് എന്നിവർ പങ്കെടുത്തു. രാവിലെ കൊല്ലം ഫാത്തിമ കോളേജിൽനിന്ന് ആരംഭിച്ച യാത്ര ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ പി എഫ് ഡേവിസ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ ഗംഗാധരൻ, രാജേന്ദ്രൻ, ഹരിദാസ്, സനോജ്, രവി എന്നിവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സമാപന വേദിയായ പന്മന മനയിൽ എത്തിച്ചേർന്നത്. തുടർന്ന്‌ റോഡ്‌ ഷോ ആലപ്പുഴയിലേക്ക് പോയി.


deshabhimani section

Related News

View More
0 comments
Sort by

Home