അച്ഛന്റെയും മകന്റെയും 
മരണം സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന്‌ നിഗമനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 11:07 PM | 0 min read

 

പരവൂർ
പരവൂർ പുഞ്ചിറക്കുളത്ത് വിഷം ഉള്ളിൽച്ചെന്ന്‌ അച്ഛനും മകനും മരിച്ചസംഭവം സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. കുറുമണ്ടൽ പുഞ്ചിറക്കുളം കിഴക്കേത്തൊടിയിൽ സൂര്യയിൽ സജിത്‌ (39), മകൻ ചാത്തന്നൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ശിവ (14, അമ്പാടി) എന്നിവരാണ്‌ മരിച്ചത്‌. സജിത്തിന്റെ ഭാര്യ ശ്രീദേവി (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 
വ്യാഴം വൈകിട്ടാണ് വിഷം ഉള്ളിൽച്ചെന്ന് അബോധാവസ്ഥയിൽ മൂവരെയും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കൊല്ലം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളി ഉച്ചയ്‌ക്ക്‌ ശിവ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സജിത്‌ ശനി പുലർച്ചെയാണ്‌ മരിച്ചത്‌. സംസ്കാരം പിന്നീട്. സംഭവത്തിനു തൊട്ടുമുമ്പ് ചാത്തന്നൂരിലുള്ള സുഹൃത്തിനെ സജിത്‌ വിളിച്ചിരുന്നു. സംഭാഷണത്തിൽ അസ്വാഭാവികത തോന്നിയ സുഹൃത്ത് പരവൂരിലെത്തി നാട്ടുകാരുടെ സഹായത്തോടെ വീട്‌ പരിശോധിച്ചപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്.


deshabhimani section

Related News

View More
0 comments
Sort by

Home