മദ്യ – കഞ്ചാവ്‌ കേസുകളിൽ 
നാലുപേർ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 10:59 PM | 0 min read

കരുനാഗപ്പള്ളി 
കഞ്ചാവും മദ്യവും വിൽപ്പന നടത്തിയ കേസുകളിൽ നാലുപേരെ എക്സൈസ് പിടികൂടി. സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന വിവരത്തെ തുടർന്ന് കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി. തൊടിയൂർ കല്ലിക്കോട്ട് കിഴക്കതിൽ  മുഹമ്മദ് ഫറാജ് (24) ആണ് പിടിയിലായത്. കഞ്ചാവും പ്രതി സഞ്ചരിച്ച  വാഹനവും പിടിച്ചെടുത്തു. ഇയാളോടൊപ്പം ഉണ്ടായിരുന്ന ആദിനാട് പുന്നക്കുളം കൊച്ചുവീട്ടിൽ തെക്കതിൽ സജാദ്‌ ഓടിരക്ഷപ്പെട്ടു.  
അവധിദിനത്തിൽ വിൽപ്പനയ്ക്കായി വീട്ടിൽ ശേഖരിച്ച 39 കുപ്പി വിദേശമദ്യവുമായി ചവറ ആരാധ്യഭവനം വീട്ടിൽ അഖിൽകുമാറാണ് അറസ്റ്റിലായത്. അളവിൽ കൂടുതൽ വിദേശമദ്യം കടത്തിയ തൊടിയൂർ കാക്കാന്റയ്യത്ത് വീട്ടിൽ സജീർ, അയണിവേലിക്കുളങ്ങര  തറയിൽ വീട്ടിൽ രാമചന്ദ്രൻ എന്നിവരെ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർമാരായ എസ് ലതീഷ്, ഡി എസ് മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ വി എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് കിഷോർ, ജി അഭിലാഷ്, കെ സാജൻ, ബി അൻസാർ, വി പ്രദീപ്കുമാർ, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ്  ഓഫീസർ മോളി, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.


deshabhimani section

Related News

0 comments
Sort by

Home