ക്ലർക്കാകാൻ 
ഒന്നിച്ചൊരു സ്കൂളിൽ അമ്മയും മകളും...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:16 PM | 0 min read

കരുനാഗപ്പള്ളി 
പബ്ലിക് സർവീസ് കമീഷൻ നടത്തിയ എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് ഒരുമിച്ച് ഒരേ സ്കൂളിൽ പരീക്ഷയെഴുതി അമ്മയും മകളും. തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കരുണാലയത്തിൽ സന്തോഷ് കുമാറിന്റെ ഭാര്യ രഞ്ജിനിയും മകൾ കീർത്തനയുമാണ് ഒരുമിച്ച് ചവറ ശങ്കരമംഗലം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയത്. പുലിയൂർവഞ്ചി വടക്ക് ഇ എം എസ് വനിതാ ഗ്രന്ഥശാലയിലെ ലൈബ്രേറിയനായ രഞ്ജിനിക്ക് അവസാന അവസരമാണ്‌. കീർത്തനയുടെ ആദ്യ പിഎസ്‌സി പരീക്ഷയും. അമ്മയുടെ പാത പിന്തുടർന്ന് മകൾ കീർത്തനയും ബികോമിന് പഠിക്കുകയാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി. രണ്ടുപേർക്കും ഒരു സ്‌കൂൾ പിഎസ്‌സി പരീക്ഷാകേന്ദ്രമാകുമെന്ന്‌ കരുതിയില്ല. മകളോടൊപ്പം പരീക്ഷ എഴുതാൻ കഴിഞ്ഞല്ലോ എന്ന സന്തോഷമാണുള്ളതെന്ന് രഞ്ജിനി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home