ജനവിരുദ്ധ ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 12:02 AM | 0 min read

കൊല്ലം
കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവ​ഗണിച്ചതില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി. കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്തു. എ ആർ രാജേഷ്, സി എസ് ശ്രീകുമാർ, എസ് ഷാഹിർ, ഖുശീഗോപിനാഥ്, ഫിലിപ്പ് വർ​ഗീസ് എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര സിവിൽസ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വിആർ അജു ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജി ബാലചന്ദ്രൻ സംസാരിച്ചു. 
കരുനാഗപ്പള്ളി സിവിൽസ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുജിത്, കുന്നത്തൂർ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യാമോഹൻ, പുനലൂർ സിവിൽ സ്റ്റേഷനിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ബിജു, പികെ അശോകൻ, പത്താനാപുരം ബ്ലോക്ക് ഓഫീസിനു മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് പി മിനിമോൾ എന്നിവർ സംസാരിച്ചു.
ചവറ
കേന്ദ്ര ബജറ്റിനെതിരെ ചവറയിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സമഘടിപ്പിച്ചു. തെക്കുംഭാഗത്ത് മഠത്തിൽ മുക്കിൽനിന്ന് ആരംഭിച്ച പ്രകടനം നടയ്ക്കാവിൽ സമാപിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്തു. ബാജി സേനാധിപൻ അധ്യക്ഷനായി. ആർ രാമചന്ദ്രൻപിള്ള, ബീനാ ദയൻ, ടി എൻ നീലാംബരൻ, ചന്ദ്രൻപിള്ള, മണികണ്ഠൻപിള്ള എന്നിവർ സംസാരിച്ചു. പന്മനയിൽ ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച് ടൈറ്റാനിയം ജങ്‌ഷനിൽ സമാപിച്ചു. ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ആർ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. പി കെ ഗോപാലകൃഷ്ണൻ, എം വി പ്രസാദ്, ഷീനാ പ്രസാദ്, എസ് ശശിവർണൻ, കെ വി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. വടക്കുംതലയിൽ പനയന്നാർ കാവിൽനിന്ന് ആരംഭിച്ച് കുറ്റിവട്ടത്ത് സമാപിച്ചു. ലോക്കൽ സെക്രട്ടറി എൽ വിജയൻനായർ ഉദ്ഘാടനംചെയ്തു. ജെ അനിൽ അധ്യക്ഷനായി. കെ എ നിയാസ് സംസാരിച്ചു. നീണ്ടകരയിൽ നീണ്ടകരയിൽനിന്ന് ആരംഭിച്ച പ്രകടനം ധളവാപുരത്ത് സമാപിച്ചു. ലോക്കൽ സെക്രട്ടറി കെ ലതീഷൻ ഉദ്ഘാടനംചെയ്തു. ആർ അഭിലാഷ് അധ്യക്ഷനായി. എം നെപ്പോളിയൻ, വിമല പ്രസാദ്, ഹെൻട്രി സേവ്യർ, സുഭഗൻ, ശ്രീജു എന്നിവർ സംസാരിച്ചു. തേവലക്കര നോർത്തിൽ പടപ്പനാലിൽനിന്ന് ആരംഭിച്ച പ്രകടനം ചേനങ്കര മുക്കിൽ സമാപിച്ചു. പ്രതിഷേധ യോഗം ലോക്കൽ സെക്രട്ടറി വി അജയകുമാർ ഉദ്ഘാടനംചെയ്തു. ജോയി അധ്യക്ഷനായി. എൻ ആർ ബിജു, നിസാർ, അഷ്റഫ്, ജയശ്രീ എന്നിവർ സംസാരിച്ചു. ചവറ ഈസ്റ്റിൽ അമ്മ വീട്ടിൽനിന്ന് ആരംഭിച്ച പ്രകടനം കൊട്ടുകാട്ടിൽ സമാപിച്ചു. ഏരിയ കമ്മിറ്റി അംഗം എൻ വിക്രമക്കുറുപ്പ് ഉദ്ഘാടനംചെയ്തു. എം സി പ്രശാന്തൻ അധ്യക്ഷനായി. സി രതീഷ്, ലീലാമ്മ, സി എ ശരത്ചന്ദ്രൻ, രമേശൻ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി 
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ എം നേതൃത്വത്തിൽ കരുനാഗപ്പള്ളി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി ആർ ശ്രീജിത്ത്, ആർ സോമരാജൻപിള്ള, വി വിജയൻപിള്ള, സദ്ദാം, എസ് സന്ദീപ് ലാൽ എന്നിവർ നേതൃത്വംനൽകി. ആലപ്പാട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധത്തിന്‌ ജി രാജദാസ്, വേണു, ഉണ്ണിക്കൃഷ്ണൻ, ജയൻ, ബീന, സൂരജ് ലാൽ ,സുനിൽലാൽ എന്നിവർ നേതൃത്വംനൽകി. കരുനാഗപ്പള്ളി ടൗണിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ലോക്കൽ സെക്രട്ടറി പ്രവീൺ മനക്കൽ, എൻ സി ശ്രീകുമാർ, മുത്തുകൃഷ്ണൻ, സുപ്രഭ എന്നിവർ നേതൃത്വംനൽകി. കുലശേഖരപുരം സൗത്തിൽ കൊച്ചാലുംമൂട്ടിൽനിന്നും ആരംഭിച്ച പ്രകടനം സംഘപ്പുര ജങ്‌ഷനിൽ സമാപിച്ചു. ബി കൃഷ്ണകുമാർ, ബി കെ ഹാഷിം, പി എസ് സലീം, സിയാദ്, സുധർമ എന്നിവർ നേതൃത്വം നൽകി. ക്ലാപ്പന കിഴക്ക് ലോക്കൽ കമ്മിറ്റി നടത്തിയ പരിപാടിക്ക് ടി എൻ വിജയകൃഷ്ണൻ, പി ടി ഉണ്ണിക്കൃഷ്ണൻ, സോമൻപിള്ള, മോഹനൻ, മുസാഫിർ സുരേഷ്, രാധാകൃഷ്ണൻ, സുനിത എന്നിവർ നേതൃത്വംനൽകി.
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ച നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. ഏരിയ പ്രസിഡന്റ്‌ ബി പത്മകുമാരി, സെക്രട്ടറി വസന്താ രമേശ്, കല, സഫിയത്ത്ബീവി, സരിത, സുപ്രഭ എന്നിവർ നേതൃത്വംനൽകി.


deshabhimani section

Related News

0 comments
Sort by

Home