സംസ്ഥാന യൂത്ത് വോളി ചാമ്പ്യൻഷിപ്പ‌് തുടങ്ങി

ചിറ്റാരിക്കാൽ
അണ്ടർ 21 സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യദിനം ഇരു വിഭാഗങ്ങളിലായി എട്ട് മത്സരങ്ങളാണ് നടന്നത്. ഞായറാഴ്ച വനിതകളിൽ തൃശൂർ, -എറണാകുളം, വയനാട്, -കോഴിക്കോട്, കണ്ണൂർ, -ഇടുക്കി, എറണാകുളം, -കാസർകോട്, എറണാകുളം, -ഇടുക്കി എന്നിവയും പുരുഷന്മാരിൽ കണ്ണൂർ, -ആലപ്പുഴ, തൃശൂർ, -തിരുവനന്തപുരം, ഇടുക്കി, -പത്തനംതിട്ട, എറണാകുളം, -കൊല്ലം,കോട്ടയം, -വയനാട്, കൊല്ലം, -പത്തനംതിട്ട, എറണാകുളം, -ഇടുക്കി, കാസർകോട്, -മലപ്പുറം, കോഴിക്കോട്, -തിരുവനന്തപുരം ടീമുകളും ഏറ്റുമുട്ടും. രാവിലെ ആറുമുതൽ പത്തുവരെയും വൈകിട്ട് നാലുമുതലുമാണ‌് മത്സരം.
ചാമ്പ്യൻഷിപ്പ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് വി വി വിജയമോഹനൻ, അഡ്വ. പി വേണുഗോപാൽ, ലിൻസിക്കുട്ടി സെബാസ്റ്റ്യൻ, ജോർജ്കുട്ടി കരിമഠം, ജോണി താന്നിക്കൽ, എം എൻ ഗോപി, ചെറിയാൻ മടുക്കാങ്കൽ, ഷാജൻ തട്ടാൻപറമ്പിൽ, ജയൻ വെള്ളിക്കോത്ത്, ഷിജോ നഗരൂർ, ജോസ് കുത്തിയതോട്ടിൽ എന്നിവർ സംസാരിച്ചു. ജോസ് പാറത്തട്ടേൽ സ്വാഗതവും ബിജു ഇലഞ്ഞിമറ്റം നന്ദിയും പറഞ്ഞു.









0 comments