സ‌്കൂൾ പാർലമെന്റുകളിലും എസ‌്എഫ‌്ഐ തരംഗം

കാസർകോട‌്
കോളേജ‌് യൂണിയൻ, പോളി തെരഞ്ഞെടുപ്പുകൾക്ക‌് പിന്നാലെ ജില്ലയിൽ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിലും എസ‌്എഫ‌്ഐക്ക‌് ആധിപത്യം. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 49 ൽ 44 സ്കൂളിലും എസ്എഫ്ഐക്ക് മിന്നും ജയം. സമരോൽസുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 19 സ്കൂളുകളിൽ എതിരില്ലാതെയും 25 സ്കൂളിൽ കെഎസ‌് യു– എംഎസ്എഫ്– എബിവിപി എന്നിവയേയും പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ വിജയിച്ചത്.
കെഎം വിഎച്ച്എസ്എസ് കൊടക്കാട്, ജിഎച്ച് എച്ച് എസ് കുട്ടമത്ത്, ജിവിഎച്ച്എസ്എസ് കയ്യൂർ, എംകെഎച്ച്എസ്എസ് തിമിരി, ജിഎച്ച്എച്ച്എസ് ചായ്യോത്ത്, ജിഎച്ച്എച്ച്എസ് കക്കാട്ട്, കാഞ്ഞിരപൊയിൽ ഹൈസ്കൂൾ, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ‌്, ജിവിഎച്ച്എസ്എസ് അമ്പലത്തറ, എംപി വിജിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് പാക്കം, ജിഎച്ച്എസ്എസ് ബാര, ജിഎച്ച്എസ്എസ് കോടോത്ത്, ജിഎച്ച്എസ്എസ് അട്ടേങ്ങാനം, കൊളത്തൂർ ജിഎച്ച്എസ്എസ് കുണ്ടംകുഴി, ജിഎച്ച്എസ്എസ് മുന്നാട്, ജിഎച്ച്എസ്എസ് കുറ്റിക്കോൽ, ജിഎച്ച്എസ്എസ് ബേത്തൂർപാറ എന്നീ സ്കൂളുകളിലാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്.
സികെഎൻഎസ് പിലിക്കോട്, ജിഎച്ച്എസ്എസ് സൗത്ത് തൃക്കരിപ്പൂർ, കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ, ജിഎച്ച്എസ്എസ് മടിക്കൈ ഫസ്റ്റ് എന്നിവടങ്ങളിൽ എബിവിപിയെ പരാജയപ്പെടുത്തി. രാജാസ് ഹയർ സെക്കൻഡറിയിൽ കെഎസ് യു– എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി. ജിഎച്ച്എസ്എസ് ചീമേനിയിൽ കെഎസ് യുവിനെയും ജിഎച്ച്എസ്എസ് ഉദിനൂരിൽ കെഎസ് യു–എബിവിപി സഖ്യത്തെയും പരാജയപ്പെടുത്തി. ജിഎച്ച്എസ്എസ് രവേണേശ്വരം, ജിഎച്ച്എസ്എസ് ബല്ല, ഡിഎച്ച്എസ്എസ് ദുർഗ, ജിഎച്ച്എസ്എസ് പെരിയ, ജിഎച്ച്എസ്എസ് ഉപ്പിലിക്കൈ, ജിഎച്ച്എസ്എസ് കമ്പല്ലൂർ, ജിഎച്ച്എസ്എസ് ബളാൽ, ജിഎച്ച്എസ്എസ് വരക്കാട് എന്നിവടങ്ങളിൽ കെഎസ് യുവിനെ പരാജയപ്പെടുത്തി. ജിഎച്ച്എസ്എസ് തായന്നൂർ, ജിഎച്ച്എസ്എസ് പനത്തടി, ജിഎച്ച്എസ് കാലിച്ചനടുക്കം, ജിഎച്ച്എസ് ചാമുണ്ഡിക്കുന്നു, ജിഎച്ച്എസ് പാണത്തൂർ, ജിവിഎച്ച്എസ്എസ് ഇരിയണ്ണി, ജിഎച്ച്എസ്എസ് കാറഡുക്ക, ജിഎച്ച്എസ്എസ് ഉദുമ, ജിഎച്ച്എസ്എസ് തച്ചങ്ങാട് എന്നിവടങ്ങളിലും എസ്എഫ്ഐ വിജയിച്ചു. പരപ്പ ഹയർ സെക്കൻഡറിയിൽ ചെയർമാൻ ഉൾപ്പടെ നാലു മേജർ സീറ്റുകൾ കെഎസ് യു– എംഎസ്എഫ് സഖ്യത്തിൽ നിന്നും പിടിച്ചെടുത്തു.
എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. ചീമേനി നടന്ന പൊതുയോഗം ജില്ലാ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. നീലേശ്വരം നഗരത്തിൽ ആഹ്ലാദ പ്രകടനവും പൊതു യോഗവും നടത്തി.
ജില്ല പ്രസിഡന്റ് എം വി രതീഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ അഭിജിത്ത്, പ്രസിഡന്റ് പി കെ ശ്രീരാജ് എന്നിവർ സംസാരിച്ചു. കുണ്ടംകുഴിൽ ഏരിയ പ്രസിഡന്റ് വിഷ്ണു ഉദ്‌ഘാടനം ചെയ്തു.









0 comments