ജില്ലാ സ‌്കൂൾ കായികമേള ചിറ്റാരിക്കാൽ ഉപജില്ല മുന്നിൽ

കാസർകോട‌്
ജില്ലാ സ‌്കൂൾ കായികമേളക്ക‌് കാസർകോട‌് ഗവ. കോളേജിൽ തുടക്കമായി. പ്രളയദുരിതത്തെ തുടർന്ന‌് ഔദ്യോഗിക ചടങ്ങളുകളെല്ലാം ഒഴിവാക്കിയാണ‌് ഇത്തവണത്തെ മത്സരം. 41 ഇനം പൂർത്തിയായപ്പോൾ 78 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ലയാണ‌് ഒന്നാംസ്ഥാനത്ത‌്. 77 പോയിന്റുമായി ചെറുവത്തൂർ തൊട്ടടുത്തുണ്ട‌്. 64 പോയിന്റുമായി ഹൊസ‌്ദുർഗാണ‌് മൂന്നാമത‌്. കാസർകോട‌്– 61, ബേക്കൽ– 35, കുമ്പള– 31, മഞ്ചേശ്വരം– 21 എന്നിങ്ങനെയാണ‌് മറ്റ‌് ഉപജില്ലകളുടെ പോയിന്റ‌് നില.
സ‌്കൂളുകളിൽ 41 പോയിന്റുമായി ചീമേനി ഗവ. ഹയർസെക്കൻഡറിയാണ‌് മുന്നിൽ. 35 പോയിന്റുമായി ഗവ. ഹയർസെക്കൻഡറി സ‌്കൂൾ മാലോത്ത‌്കസബ രണ്ടാംസ്ഥാനത്തുണ്ട‌്. 24 പോയിന്റുമായി ബേത്തൂർപാറ, ഉദുമ ഗവ. ഹയർസെക്കൻഡറികൾ മൂന്നാംസ്ഥാനം പങ്കിടുന്നു.
ജില്ലയിൽനിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന താരങ്ങൾക്ക‌് 25ന‌് തിരുവനന്തപുരത്ത‌് നടക്കുന്ന സംസ്ഥാന സ‌്കൂൾ കായികമേളയിൽ പങ്കെടുക്കാം. ചൊവ്വാഴ‌്ച 50 മത്സര ഇനങ്ങളാണുള്ളത‌്.









0 comments