സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ഉദുമയിൽ

ഉദുമ
ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 15 –ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ നാലുമുതൽ ഒമ്പതുവരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കും. നാലിന് യന്ത്രമനുഷ്യൻ (തൃശൂർ സദ്ഗമയ), അഞ്ചിന് ഇവൻ നായിക (ഓച്ചിറ നാടക രംഗം), ആറിന‌് സുപ്രീം കോർട്ട് (കൊല്ലം അനശ്വര ), ഏഴിന് കപട ലോകത്തിലെ ശരികൾ (അമ്പലപ്പുഴ സാരഥി), എട്ടിന് ഓലപ്പുര (വടകര കാഴ്ച കമ്യൂണിക്കേഷൻസ്), ഒമ്പതിന് നമ്മൾ നടന്ന വഴികൾ (കോഴിക്കോട് രംഗമിത്ര) എന്നീ നാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
സംഘാടക സമിതി രൂപീകരിച്ചു. കഥാകൃത്തും നാടകപ്രവർത്തകനുമായ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു. ടി കെ അഹമ്മദ് ഷാഫി അധ്യക്ഷനായി. ഗ്രന്ഥാലയം പ്രസിഡന്റ‌് കെ വി കുഞ്ഞിരാമൻ, കെ സന്തോഷ് കുമാർ, ടി രാജൻ, പി വി രാജേന്ദ്രൻ, കുമാരൻ നായർ, രചന അബ്ബാസ്, എച്ച് ഉണ്ണികൃഷ്ണൻ, അബ്ബാസ് പാക്യാര, രവീന്ദ്രൻ കൊക്കാൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും കെ വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മനോജ് മേഘ രൂപ കൽപന ചെയ്ത ഗ്രന്ഥാലയത്തിന്റെ എംബ്ലം പ്രകാശനം ചെയ്തു. ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ (ചെയർമാൻ), കെ വിജയകുമാർ (ജനറൽ കൺവീനർ).









0 comments