കൂട്ടുകാരിക്ക് കൂെടാരുക്കാൻ വീണ്ടുമൊരു സഹപാഠി കൂട്ടായ്‌മ

കല്യോട്ട്
വീടില്ലാത്ത കൂട്ടുകാരിയുടെ സങ്കടം തീർക്കാൻ വീണ്ടുമൊരു പൂർവ വിദ്യാർഥി കൂട്ടായ്‌മ. ഒറ്റമുറി കൂരയില്‍ കഴിയുന്ന ഇരിയ ക്ലായിയിലെ രമ്യ സതീഷിന് വീടൊരുക്കാന്‍ കല്യോട്ട് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സഹപാഠികളുടെ കൂട്ടായ്മയാണ് രംഗത്തുവന്നത്.
ഒരുമാസം മുമ്പ് നടന്ന പൂർവ വിദ്യാർഥി സംഗമത്തിലാണ് കൂട്ടുകാരിയുടെ സങ്കടങ്ങള്‍ അവര്‍ അറിഞ്ഞത്. കൊച്ചു വീട്ടില്‍ കഴിയുമ്പോഴും പഞ്ചായത്ത് അനുവദിച്ച വീട് നിർമാണത്തിന് തുടക്കമിടാന്‍ പോലും രമ്യക്ക് പണമില്ലെന്ന് സഹപാഠികള്‍ തിരിച്ചറിഞ്ഞു.
സ്‌കൂളിലെ 2001 ‐2002 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാർഥികൾ ആദ്യഘട്ടമായി അര ലക്ഷം രൂപ കൈമാറി. കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പും നല്‍കി.കഴിഞ്ഞ ദിവസം രമ്യയുടെ വീട്ടിലെത്തിയ കൂട്ടായ്മയിലെ അംഗങ്ങള്‍ സഹായം കൈമാറി.
അധ്യാപകരും കൂടെയുണ്ടായിരുന്നു. കൂട്ടായ്മയുടെ കോ‐ഓര്‍ഡിനേറ്റര്‍ അജി കല്യോട്ട്, സഹപാഠികളായ മനോജ്, ജനീഷ്, വിപിന്‍, രതീഷ്, വിപിന്‍, ജയേഷ്, അധ്യാപകരായ ചന്ദ്രദാസ്, ശ്യാമള എന്നിവരും പങ്കെടുത്തു.









0 comments