കാസർകോട്‌ ഗവ. കോളേജിൽ എംഎസ്‌എഫ്‌‐ കെഎസ്‌യു എബിവിപി സഖ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2018, 05:41 PM | 0 min read

കാസർകോട്‌
കാസർകോട്‌ ഗവ. കോളേജിൽ  എസ്‌എഫ്‌ഐ വിജയം അട്ടിമറിക്കാൻ എബിവിപിയുമായി കൂട്ടുചേർന്ന്‌  എംഎസ്‌എഫ്‌, കെഎസ്‌യു സഖ്യം വോട്ട്‌ കച്ചവടം നടത്തി. നിലവിലെ എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള കോളേജ്‌ യൂണിയൻ അട്ടിമറിക്കാനാണ്‌ ഇവർ പരസ്യമായി കൈകോർത്തത്‌.  എബിവിപിക്ക്‌  മുന്നൂറോളം വോട്ടുണ്ട്‌.  ഇവരുടെ സ്ഥാനാർഥികൾക്ക്‌ കിട്ടിയത്‌ നാമമാത്ര  വോട്ടാണ്‌. എബിവിപി മത്സരിക്കാതെ മാറി നിന്ന സീറ്റുകളിൽ വോട്ട്‌ എംഎസ്‌എഫ്‌, കെഎസ്‌യു സഖ്യത്തിന്‌  നൽകി. മുൻകൂട്ടിയുള്ള ധാരണപ്രകാരമാണിത്‌. ജില്ലയിലെ കുമ്പള ഐഎച്ച്‌ആർഡി,  സെന്റ്‌ മേരീസ്‌ ചെറുപനത്തടി എന്നിവിടങ്ങളിലും ഇത്തരത്തിൽ വ്യക്തമായ ധാരണയുണ്ടാക്കി. മറ്റിടങ്ങളിൽ വിദ്യാർഥികളുടെ  ഉയർന്ന  ജനാധിപത്യ  ബോധത്തിൽ ഇത്തരത്തിലുള്ള സഖ്യം പരാജയപ്പെട്ടു.  വർഗീയ ഫാസിസ്‌റ്റുകളുമായുള്ള സഖ്യത്തിൽ ഭാവിയിൽ  എംഎസ്‌എഫും കെഎസ്‌യുവും കണക്ക്‌ പറയേണ്ടി വരും. ഗാന്ധി ഘാതകരും  ഗാന്ധി ശിഷ്യരെന്ന്‌ അവകാശപ്പെടുന്നവരും  തമ്മിലുള്ള സഖ്യം ജനാധിപത്യ മുല്യങ്ങളെ വെല്ലുവിളിക്കുന്നതാണ്‌.  അവിശുദ്ധ സഖ്യത്തിനെതിരെ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. 

 



deshabhimani section

Related News

View More
0 comments
Sort by

Home