പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലയിൽ 9 സ്‌കൂളുകളുടെ വികസനത്തിന് 16.27 കോടി

കാസർകോട്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ 16,27,71,000 രൂപ അനുവദിച്ചു. 2018‐19 ലെ ബജറ്റിൽ ഉൽപ്പെടുത്തി കിഫ്‌ബി മുഖേന നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമെയാണിത്. വിദ്യാഭ്യാസ വകുപ്പിന്റെ തനത് ഫണ്ടിൽ നിന്ന് മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദേശാനുസരണമാണ് തുക അനുവദിച്ചത്.
ജില്ലയിലെ ഒന്പത് സ്‌കൂളിൽ കെട്ടിടങ്ങൾ നിർമിക്കാനാണ് 13.40 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയത്. ഗവ. എൽപി സ്‌കൂൾ നീലേശ്വരം (2,87,71,000 രൂപ), ജിഎച്ച്‌എസ്‌എസ് പാണ്ടി ( 3 കോടി രൂപ ), എ സി കണ്ണൻനായർ സ്‌മാരക യുപി സ്‌കൂൾ കാഞ്ഞങ്ങാട് (2.50 കോടി), ജിഎച്ച്‌എസ് തയ്യേനി (2.11 കോടി), ജിഎൽപിഎസ് പെരിയ (89 ലക്ഷം), ജിഎഫ്്‌യുപിഎസ് അജാനൂർ (1.23 കോടി), ജിയുപിഎസ് പിലിക്കോട് (1.75 കോടി), ജിഎച്ച്‌എസ്എസ് ചെമ്മനാട് (82 ലക്ഷം), ജിഎച്ച്‌എസ്‌എസ് ആലന്പാടി (1.10 കോടി) എന്നീ സ്‌കൂളുകൾക്കാണ് തുക അനുവദിച്ചത്.









0 comments