യൂത്ത്‌ലീഗ്‌ അക്രമത്തിൽ എസ്‌എഫ്‌ഐ നേതാക്കൾക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2018, 06:06 PM | 0 min read

നീലേശ്വരം
എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് യൂത്ത് ലീഗുകാർ ചേർന്ന് മർദിച്ചു.കോട്ടപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എസ്എഫ്ഐ ഉയർത്തിയ പതാക എംഎസ്എഫുകാർ നശിപ്പിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാൻ പോവുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ ആനച്ചാൽ, നീലേശ്വരം മാർക്കറ്റ് ജങ്‌ഷൻ എന്നിവിടങ്ങളിൽനിന്ന്‌ മുപ്പതോളം   എംഎസ്എഫ്‐ യൂത്ത് ലീഗുകാർ ചേർന്ന് മർദിക്കുകയായിരുന്നു.  വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. 
പരിക്കേറ്റ എസ്എഫ്ഐ ഏരിയാപ്രസിഡന്റ് പി കെ ശ്രീരാജ്, വൈസ് പ്രസിഡന്റ് ഷിബിൻ കണിയാട, വിഘ്‌നേഷ്‌, ക്രശാന്ത്‌ എന്നിവരെ നീലേശ്വരം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതാക നശിപ്പിച്ച സംഭവത്തിൽ രാവിലെ എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലും എംഎസ്എഫുകാർ ആക്രമണം നടത്തിയിരുന്നു. പ്ലസ് വൺ  വിദ്യാർഥികളെ എംഎസ്എഫുകാർ റാഗ് ചെയ്യുന്നത്‌ നിത്യസംഭവമാണിവിടെ. ഇതിനെ ചൊല്ലി വിദ്യാർഥികൾ തമ്മിൽ സ്കൂൾ തുറന്ന ദിവസംതന്നെ അടിപിടിയുണ്ടായിരുന്നു. ഹയർസെക്കൻഡറി ക്ലാസുകൾ നിർത്തിവയ്‌ക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. റാഗിങ്ങിനെതിരെ എസ്എഫ്ഐ പ്രതികരിച്ചതാണ് മർദനത്തിന് പിന്നിൽ. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ നീലേശ്വരം ടൗണിൽ പ്രകടനം നടത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ ജനകീയ പ്രതിരോധമുയർത്തും.    


deshabhimani section

Related News

View More
0 comments
Sort by

Home