നിര്‍ധനര്‍ക്ക് വീടൊരുക്കി പെരിയ യുഎഇ സൗഹൃദവേദി

കാഞ്ഞങ്ങാട്
നിരാലംബര്‍ക്ക് കൈത്താങ്ങുമായി പെരിയ സൗഹൃദവേദി യുഎഇ സംഘടനയുടെ 15‐ാം വാര്‍ഷികത്തോടനുബന്ധിച്ച് പെരിയ വില്ലേജില്‍ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിർമിച്ചുനല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വീടുകള്‍ നല്‍കുന്നതിന്റെ പ്രഖ്യാപനം 29ന് പകൽ 3.30ന് പെരിയ ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തില്‍ കേന്ദ്രസർവകലാശാല വൈസ് ചാൻസലര്‍ ഡോ. ജി ഗോപകുമാര്‍ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് മുഖ്യാതിഥിയാകും. രണ്ട് വീടുകളുടെ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം തിരുവോണനാളില്‍ നടക്കും. ഡിസംബറിനകം പണികള്‍ പൂര്‍ത്തീകരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണന്‍ മാരാങ്കാവ്, ടി വി സുരേഷ്‌കുമാര്‍, പ്രമോദ് പെരിയ, വി കെ വേണുഗോപാല്‍, സി ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.









0 comments